റബർത്തോട്ടത്തിനു തീപിടിച്ചു
1511431
Wednesday, February 5, 2025 7:27 AM IST
കറുകച്ചാൽ: റബർ തോട്ടത്തിൽ തീപടർന്ന് റബർ മരങ്ങൾ കത്തിനശിച്ചു. മൈലാടി ഭാഗത്ത് പനയ്ക്കയിൽ ജിജിയുടെ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്നരയേക്കറോളം വരുന്ന തോട്ടത്തിൽ ഇന്നലെ നാലരയോടെയായിരുന്നു സംഭവം.
തോട്ടത്തിലെ കരിയിലയ്ക്കു പിടിച്ച തീപടരുകയായിരുന്നു. നിരവധി റബർമരങ്ങൾ കത്തിനശിച്ചു. പാമ്പാടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ ജി.കെ. ബിജു, ഓഫീസർമാരായ വി.എസ്. അഭിലാഷ്കുമാർ, എസ്. ബിജേഷ്, മനോജ് നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.