കടനാട് സെന്റ് മാത്യൂസ് എല്‍പി സ്കൂള്‍ ശതാബ്ദി സമാപനം നാളെ
1510874
Monday, February 3, 2025 11:38 PM IST
കടനാട്: സെന്റ് മാത്യൂസ് എല്‍പി സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ നടക്കുമെന്ന് സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിനറ്റ് എസ്എബിഎസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര അധ്യക്ഷത വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ ശതാബ്ദി സന്ദേശം നൽകുകയും ഇന്ററാക്ടീവ് ബോര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യപ്രഭാഷണം നടത്തും. വിരമിക്കുന്ന അധ്യാപിക ജിജിമോള്‍ ജേക്കബിനെ ചടങ്ങില്‍ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി സ്മരണിക പ്രകാശനം ചെയ്യും.
ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ എല്‍എസ്എസ് പ്രതിഭകളെ ആദരിക്കും. ശതാബ്ദി കണ്‍വീനര്‍മാരെ ഫാ. ഐസക് പെരിങ്ങാമലയില്‍ ആദരിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിനറ്റ്, ജനപ്രതിനിധികള്‍ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 1.30 മുതലും സമ്മേളനത്തിനു ശേഷവും കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
പത്രസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് ജോജോ ജോസഫ്, ജനറല്‍ കണ്‍വീനര്‍ തോമസ് കാവുംപുറം, ഫിനാന്‍സ് കണ്‍വീനര്‍ ഉഷാ രാജു, പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വള്ളോംപുരയിടം എന്നിവരും സംബന്ധിച്ചു.