ആരോഗ്യ ആനന്ദം കാമ്പയിന്
1510980
Tuesday, February 4, 2025 3:03 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ വനിതാ കാന്‍സര്‍ നിയന്ത്രണ പദ്ധതിയായ ആരോഗ്യം ആനന്ദം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കാന്‍സര്‍ കണ്ട്രോള് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളിലെ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കുന്ന ആരോഗ്യ ആനന്ദം പദ്ധതിക്ക് തുടക്കംകുറിക്കുന്നു. കാന്‍സര്‍ ദിനമായ ഇന്നു മുതല്‍ വനിതാദിനമായ മാര്‍ച്ച് എട്ടുവരെയാണ് കാമ്പയിന്.
സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയുടെ കണ്ടെത്തലിനും ചികിത്സയ്ക്കുമാണ് കാമ്പയിനില്‍ പ്രാമുഖ്യം നല്‍കുന്നത്. 30 മുതല്‍ 65 വയസുവരെയുള്ള സ്ത്രീകള്‍ക്കിടയില്‍ അര്‍ബുദത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിച്ച് പരമാവധി പേരെ സ്തന, ഗര്‍ഭാശയഗള പരിശോധനകള്‍ക്ക് വിധേയരാക്കാനാണ് ലക്ഷ്യമിടുന്നത്.
ജനകീയ പങ്കാളിത്തത്തോടെയുള്ള തീവ്ര പ്രചാരണ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തൊഴിലിടങ്ങള്‍, സ്വാശ്രയസംഘങ്ങള്‍, ഗ്രാമസഭകള്‍, അങ്കണവാടികള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണങ്ങള്‍ നടത്തും.