എസ്ബി കോളജില്‍ കാര്‍ലോ അക്യുറ്റിസ് ടെക് കോണ്‍ക്ലേവ്
1510975
Tuesday, February 4, 2025 3:03 AM IST
ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം നടത്തുന്ന കാര്‍ലോ അക്യുട്ടിസ് ടെക് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് കാവുകാട്ടു ഹാളില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
ഗോഡ്സ് ഇന്‍ഫ്ളുവന്‍സര്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട, തന്റെ യൗവനത്തില്‍ ആധുനിക സാങ്കേതികവിദ്യയെ സമൂഹനന്മയ്ക്കായി ഉപയോഗിച്ച കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിരുന്ന ഇറ്റാലിയൻ കൗമാരക്കാരൻ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ പേരിലാണ് ഈ കോണ്‍ക്ലേവ് നാമകരണം ചെയ്തിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അധ്യക്ഷത വഹിക്കും. അമേരിക്കയില്‍ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചറും ഡേറ്റ സയന്റിസ്റ്റും മാനേജ്മെന്റ് കണ്‍സള്‍ട്ടന്റും മുന്‍ സിബിഐ ഉദ്യോഗസ്ഥനുമായ ഡോ. ജോസഫ് പൊന്നോലി നിര്‍മിത ബുദ്ധി വ്യക്തിപരവും സാമൂഹികവുമായ നന്മയ്ക്ക് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപറമ്പില്‍, വകുപ്പ് മേധാവി ഡോ. ആന്റണി മാത്യൂസ്, കണ്‍വീനര്‍മാരായ പ്രശോഭ് ജോണ്‍, ബ്ലെസി പോള്‍ എന്നിവര്‍ പ്രസംഗിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 94469 73664, 9446914993.