പനമറ്റം വായനശാല പ്ലാറ്റിനം ജൂബിലി ആഘോഷം
1510867
Monday, February 3, 2025 11:38 PM IST
പനമറ്റം: ദേശീയ വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ചരിത്രകാരൻ പ്രഫ. വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. എം.കെ. രാധാകൃഷ്ണൻ, സൂര്യമോൾ, എസ്. ഷാജി, എം.ആർ. സരീഷ്കുമാർ, ബി. ഹരികൃഷ്ണൻ, കെ. ഷിബു, ജിഷമോൾ ടി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മുൻ സെക്രട്ടറി അക്കാട്ട് കെ.എസ്. ഭാസ്കരൻ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവ വിജയികളായ ദുർഗ എസ്. നായർ, ജി. മഹാലക്ഷ്മി, അനഘ രാജ്, ആദിദേവ് സുരേഷ് എന്നിവർക്ക് കറിക്കാട്ടൂർ എം.കെ. ഭാസ്കരൻ നായരുടെ പേരിലുള്ള പുരസ്കാരം നൽകി. വനിതാ വായനമത്സരത്തിലെ ജില്ലാതല വിജയി സി.കെ. ജയശ്രീ, ഹൈസ്കൂൾ വായനമത്സരത്തിലെ താലൂക്കുതല വിജയി നന്ദന അനൂപ്, എംഎ ജ്യോതിഷം റാങ്ക് ജേതാവ് മാധവ് എം. ഗണകൻ എന്നിവരെ അനുമോദിച്ചു. ദീപ പാലനാട്, മീര റാംമോഹൻ എന്നിവരുടെ കഥകളിപ്പദ കച്ചേരി നടത്തി.