പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രത്തിൽ കൾച്ചറൽ പ്രോഗ്രാം "ഇലക്ട്ര 2k25' ആരംഭിച്ചു
1510868
Monday, February 3, 2025 11:38 PM IST
പെരുവന്താനം: ഇടുക്കി ജില്ലാ കുടുംബശ്രീ മിഷനും ടൂറിസം പ്രൊമോഷൻ കൗൺസിലും പെരുവന്താനം സെന്റ് ആന്റണീസ് കോളജും സംയുക്തമായി പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രത്തിൽ ഇലക്ട്ര 2k25 എന്ന പേരിൽ കൾച്ചറൽ പ്രോഗ്രാം ആരംഭിച്ചു.
കോളജ് വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളായ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, ഗാനമേള, വാദ്യോപകരണങ്ങളുടെ പ്രദർശനം എന്നിവ നടത്തി.
പരിപാടികൾക്ക് ഇടുക്കി ജില്ലാ കുടുംബശ്രീ മിഷൻ മാനേജര്‍ അസ്ഹര്‍ ഇസ്മയില്‍, പാഞ്ചാലിമേട് ടൂറിസം സെന്റര്‍ മാനേജര്‍ പി.സി. അബിറാം, എസ്. ഷാന്റിമോള്‍, ആഷിൻ ജോസ്, ജിനു തോമസ്, ജോസ് ആന്റണി എന്നിവർ നേതൃത്വം നൽകി.
ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരം ഉയർത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ആരംഭിച്ചിട്ടുള്ള പരിപാടിയാണിത്. പദ്ധതിയുടെ ഭാഗമായി എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം മൂന്നുമുതൽ ഏഴുവരെ വരെ കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പാഞ്ചാലിമേട്ടിൽ വ്യത്യസ്തമായ പരിപാടികൾ നടക്കും.