മെംബര്‍ഷിപ്പ് കാമ്പയിന്
1511423
Wednesday, February 5, 2025 7:25 AM IST
കടുത്തുരുത്തി: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആൻഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രവേശനോത്സവം 2025 എന്ന പേരില്‍ മെംബര്‍ഷിപ്പ് കാമ്പയിന് നടത്തി. യൂണിയന് ഓഫീസില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം അസോസിയേഷന് സംസ്ഥാന സെക്രട്ടറി എം.എസ്. അജേഷ്കുമാര് നിര്‍വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. ലൈസന്‍സുള്ള 30 അംഗങ്ങള്‍ കാമ്പയനില്‍ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് ബിജു വര്‍ഗീസ്, ജില്ലാ സെക്രട്ടറി തോമസ് ജേക്കബ്, ജില്ലാ ട്രഷറര്‍ ഷൈജു ആന്റണി, യൂണിറ്റ് സെക്രട്ടറി സി.പി. ഗോപകുമാര്‍, സംസ്ഥാന ക്ഷേമഫണ്ട് ബര്ഡധ്യക്ഷന് ജി.അജിത്കുമാര്‍, ജോര്‍ജ് ജോസഫ്, മറ്റു യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.