കോ​ട്ട​യം: എ​ന​ര്‍ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫെ​ബ്രു​വ​രി ഏ​ഴു മു​ത​ല്‍ ഒ​ന്പ​തു​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ എ​ന​ര്‍ജി ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് മെ​ഗാ​ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.

എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​ര്‍ ക്ക് മ​ത്സ​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന മെ​ഗാ​ക്വി​സി​ല്‍ ക്യു​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്തു മ​ത്സ​രാ​ര്‍ഥി​ക​ള്‍ക്ക് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തീ​ക​രി​ക്കാം. ആ​ദ്യ​ഘ​ട്ട മ​ത്സ​രം ഓ​ണ്‍ലൈ​നാ​യി ഫെ​ബ്രു​വ​രി ര​ണ്ടി​നു വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ക്കും. ആ​ദ്യ​ഘ​ട്ട മ​ത്സ​ര വി​ജ​യി​ക​ള്‍ ഒ​ന്പ​തി​ന് ഐ​ഇ​എ​ഫ്കെ വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന ഗ്രാ​ന്‍ഡ് ഫി​നാ​ലേ​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.

പ്ര​ശ​സ്തി​പ​ത്രം, ഫ​ല​കം എ​ന്നി​വ​യോ​ടൊ​പ്പം ഒ​ന്നാം സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷം രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 50,000 രൂ​പ​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 25,000 രൂ​പ​യും വി​ജ​യി​ക​ള്‍ക്കു ല​ഭി​ക്കും. കൂ​ടാ​തെ നി​ര​വ​ധി പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ മ​റ്റു വി​ജ​യി​ക​ള്‍ക്കും ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി 26. 0471-2594922. emck@ keralaenergy.gov.in. ര​ജി​സ്ട്രേ​ഷ​നാ​യി ക്യു​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്യു​ക.