എസ്എച്ച് സ്കൂൾ വജ്രജൂബലി ആഘോഷം : വിദ്യാര്‍ഥികളെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവരാക്കണം: മാര്‍ തറയില്‍
1495459
Wednesday, January 15, 2025 7:24 AM IST
ചങ്ങനാശേരി: വിദ്യാര്‍ഥികളെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവരാക്കി വളര്‍ത്താന്‍ വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി എസ്എച്ച് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആൻഡ് സിഐഎസ്ഇ ജൂണിയര്‍ കോളജിന്റെ അറുപതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. വിദ്യാഭ്യാസരംഗത്ത് പാരമ്പര്യം നഷ്ടപ്പെടാതെ അറുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചരിത്രവിദ്യാലയമാണ് എസ്എച്ച് സ്കൂളെന്നു മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.
അതിരൂപത വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, വയലാര്‍ ശരത്ചന്ദ്രവര്‍മ, സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് നെടുംപറമ്പില്‍, പ്രിന്‍സിപ്പല്‍ ജയിംസ് ആന്റണി, പിടിഎ പ്രസിഡന്റ് ബിനു മാത്യു, വാര്‍ഡ് കൗണ്‍സിലര്‍ പി.എ. നസീര്‍, സ്റ്റാഫ് സെക്രട്ടറി മറിയാമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.