അടിച്ചില്‍തൊട്ടി ആദിവാസി ഗ്രാമത്തില്‍ ഇനി വായനയുടെ വസന്തം വിരിയും
1495453
Wednesday, January 15, 2025 7:20 AM IST
തലയോലപ്പറമ്പ്: മലയാറ്റൂര്‍ വനം ഡിവിഷന് കീഴില്‍ ഉള്‍വനത്തിലെ അടിച്ചില്‍തൊട്ടി ആദിവാസി ഗ്രാമത്തിന് കതിര് വായനശാല സമ്മാനിച്ച് തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജ്. വനം-വന്യജീവി വകുപ്പും സംസ്ഥാന വനം വികസന ഏജന്‍സിയും ചേര്‍ന്ന് കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കതിർ.
പദ്ധതിയുടെ ഭാഗമായി ഡിബി കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും ശേഖരിച്ച ആയിരത്തി മുന്നൂറിലധികം പുസ്തകങ്ങളും കായിക ഉപകരണങ്ങളും ഉള്‍പെടുത്തിയാണ് വായനശാല സ്ഥാപിച്ചത്. അടിച്ചില്‍തൊട്ടി ആദിവാസി വനസംരക്ഷണ സമിതി കെട്ടിടത്തില്‍ ആരംഭിച്ച വായനശാല ഫോറസ്റ്റ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ. ജെ. ജസ്റ്റിന്‍മോഹന്‍ ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പൽ ഡോ. ആര്. അനിത ആദ്യ പുസ്തകം ആദിവാസി മൂപ്പന് കൈമാറി. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്.ആടലരശന് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിഎഫ്ഒമാരായ കുറ ശ്രീനിവാസ്, രവികുമാര്‍ മീണ, ആര്. വെങ്കിടേഷ്, ആര്. ലക്ഷ്മി, ശ്രീദേവി മധുസൂദനന് എന്നിവര്‍ പങ്കെടുത്തു.