ടി​വി​പു​രം: പ​ള്ളി​പ്ര​ത്തു​ശേ​രി ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മ​ക​ര​സം​ക്ര​മ​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ദേ​ശ​താ​ല​പ്പൊ​ലി ഭ​ക്തി​നി​ർ​ഭ​ര​മാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.45ന് ​ചെ​മ്മ​ന​ത്തു​ക​ര ചേ​രി​ക്ക​ൽ അ​രി​മ്പു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​ണ് ദേ​ശ താ​ല​പ്പൊ​ലി ആ​രം​ഭി​ച്ച​ത്. ദേ​വി വി​ഗ്ര​ഹം അ​ല​ങ്ക​രി​ച്ച ര​ഥ​ത്തി​ലേ​റ്റി താ​ല​പ്പൊ​ലി, വി​വി​ധ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ,

ഫ്യൂ​ഷ​ൻ ചെ​ണ്ട​മേ​ളം, പ​ഞ്ച​വാ​ദ്യം, പ​മ്പ മേ​ളം തു​ട​ങ്ങി​യ വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ദേ​ശ​താ​ല​പ്പൊ​ലി വീ​ഥി​യി​ലൂ​ടെ നീ​ങ്ങി​യ​ത്. 9.20 ഓ​ടെ പ​ഴു​വ​ള്ളി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച ദേ​ശ താ​ല​പ്പൊ​ലി ക്ഷേ​ത്ര​ത്തി​നു വ​ലം വ​ച്ച് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ന് ദീ​പാ​രാ​ധ​ന നേ​രം ദ​ർ​ശ​ന പ്ര​ധാ​ന​മാ​യ തി​രി​പി​ടു​ത്തം ന​ട​ക്കും.

നൂ​റു​ക​ണ​ക്കി​നു ഭ​ക്ത​ർ തി​രി​യി​ൽ ദീ​പം പ​ക​ർ​ന്ന് ക്ഷേ​ത്ര​ത്തി​നു വ​ലം വ​യ്ക്കു​ന്ന സ​വി​ശേ​ഷ വ​ഴി​പാ​ടാ​ണി​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​ച​ട​ങ്ങി​ൽ വ്ര​ത​ശു​ദ്ധി​യോ​ടെ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ര​ട​ക്കം പ​ങ്കെ​ടു​ക്കും. തി​രി​പി​ടി​ത്ത​ത്തി​ന്‍റെ ഭ​ദ്ര ദീ​പ പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര​ന​ട​ൻ ദേ​വ​ൻ നി​ർ​വ​ഹി​ക്കും.

ക്ഷേ​ത്രം ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് സ​ത്യ​ൻ രാ​ഘ​വ​ൻ, സെ​ക്ര​ട്ട​റി വി. ​ആ​ർ. അ​ഖി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പു​ത്തേ​ത്ത് , ദീ​പ മു​ത്തേ​ട​ത്ത്, ബി​നോ​യ് ഡി. ​ഇ​ട​പ്പ​റ​മ്പ്, ടി.​എ​സ്. സാം​ജി, സ​ജീ​വ് മാ​ന്തു​വ​ള്ളി​ൽ, ശ​ര​ത്, സു​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.