കൊടിനാട്ടുംകുന്ന് പള്ളിയില്‍ തിരുനാൾ നാളെമുതൽ
1495457
Wednesday, January 15, 2025 7:20 AM IST
കൊടിനാട്ടുംകുന്ന്: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും. രാവിലെ 6.15ന് വിശുദ്ധകുര്‍ബാന. വൈകുന്നേരം 4.30ന് കാടിയേറ്റ്, വിശുദ്ധകുര്‍ബാന വികാരി റവ.ഡോ. ജോസ് നിലവന്തറ. 17 മുതല്‍ 22 വരെ തീയതികളില്‍ രാവിലെ 5.45ന് സപ്ര, മധ്യസ്ഥപ്രാര്‍ഥന 6.15ന് വിശുദ്ധകുര്‍ബാന ഏഴിന് കഴുന്നെടുപ്പ്. വൈകുന്നേരം 4.30ന് വിവിധ വാര്‍ഡുകളില്‍നിന്നും പ്രദക്ഷിണം എത്തും. 5.15ന് വിശുദ്ധകുര്‍ബാന. 6.15ന് വാഹന വെഞ്ചരിപ്പ്.
വിവിധ ദിവസങ്ങളില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഫാ. ജിന്റോ മുര്യങ്കരിച്ചിറയില്‍, ഫാ. ജിജോ ഇലവുംമൂട്ടില്‍, ഫാ. ഡോണ്‍ മറ്റക്കര തുണ്ടിയില്‍, ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴിയില്‍, ഫാ. ബെന്നി നാരകത്തിനാല്‍ എന്നിവര്‍ ശുശ്രൂഷകള്‍ നയിക്കും.
19ന് വൈകുന്നേരം ആറിന് ഇടവകദിന സമ്മേളനം. ദീപിക കൊച്ചേട്ടന് ഫാ. റോയി കണ്ണൻചിറ മുഖ്യാതിഥിയായിരിക്കും. 22ന് രാത്രി ഏഴിന് കോട്ടയം സാന്ദ്ര കമ്യൂണിക്കേഷന്‍സിന്റെ സംഗീതനിശ.
23നും 24നും രാവിലെ 6.15നും വൈകുന്നേരം 5.15നും വിശുദ്ധകുര്‍ബാന 23ന് തൃക്കൊടിത്താനം ഫൊറോനയിലെ വൈദികരും 24ന് ഇടവകയിലെ വൈദികരും വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. 23ന് വൈകുന്നേരം 6.30ന് കലാസന്ധ്യയും 24ന് വൈകുന്നേരം 6.30ന് എല്‍എസ്ഡിപി എയ്ഞ്ചല്‍സ് മ്യൂസിക്കും നടക്കും.
25ന് രാവിലെ 5.45ന് സപ്ര, വിശുദ്ധകുര്‍ബാന. വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന ഫാ. മിന്റോ മൂന്നുപറയില്‍. ആറിന് പ്രദക്ഷിണം കുരിശടിയിലേക്ക്. പ്രസംഗം ഫാ. ജോഫി പുതുപ്പറമ്പ്. രാത്രി എട്ടിന് നേര്ച്ചസാധനങ്ങളുടെ ലേലം.
പ്രധാന തിരുനാള്‍ദിനമായ 26ന് രാവിലെ 5.30ന് ഫാ.ലിന്‍സ് തടത്തില്‍, 7.30ന് ഫാ.വര്‍ഗീസ് മറ്റത്തില്‍, വൈകുന്നേരം 4.30ന് ഫാ. ബോബി അരിമറ്റത്തില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം ആറിന് പ്രദക്ഷിണം. നാല്‍ക്കവലയിലേക്ക്. പ്രസംഗം ഫാ. റോബിന്‍സ് കുഴിക്കേടില്. തുടര്‍ന്ന് കൊടിയിറക്ക്, നേര്ച്ചസാധനങ്ങളുടെ ലേലം, ആകാശവിസ്മയം.