സമരങ്ങള്‍ നടത്താന്‍ യൂത്ത്ഫ്രണ്ട് -എമ്മിന്റെ സമ്മതപത്രം വേണ്ട: യൂത്ത് കോണ്‍ഗ്രസ്
1495196
Tuesday, January 14, 2025 7:04 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങളില്‍ സമരം ചെയ്യുന്നതിനു യൂത്ത് കോണ്‍ഗ്രസിന് യൂത്ത് ഫ്രണ്ട്-എമ്മിന്റെ സമ്മതപത്രം ആവശ്യമില്ലെന്നു യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി.
700 ദിവസം മുമ്പ് പൊളിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മിക്കാത്തത് ചങ്ങനാശേരിയോടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ അവഗണനയുടെ ഒരു ഉദാഹരണം മാത്രമാണ്. ഇതാണ് യൂത്ത്കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്. ഇടതു സര്‍ക്കാരിന്റെ ബജറ്റുകളില്‍ പ്രഖ്യാപിച്ച പടിഞ്ഞാറന്‍ ബൈപാസ്, കെസി ജെട്ടി പാലം, റെയില്‍വേ ഫ്ളൈഓവര്‍ എന്നിവയുടെ നിര്‍മാണം ആരംഭിക്കാനായിട്ടില്ല.
വിവിധ പഞ്ചായത്തുകളില്‍ ജല്‍ജീവന്‍ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ പായിപ്പാട് പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്-എം അംഗങ്ങള്‍ ഉള്‍പ്പെടെ പഞ്ചായത്ത് അംഗങ്ങള്‍ സര്‍ക്കാരിന് എതിരേ സമരത്തിന് ഇറങ്ങിയതിന്റെ ഉത്തരവാദി യൂത്ത് കോണ്‍ഗ്രസ് അല്ലെന്നും ബ്ലോക്ക് പ്രസിഡന്റ് ഡെന്നീസ് ജോസഫ് പറഞ്ഞു.
തുരുത്തി, മുളയ്ക്കാംതുരുത്തി, പറാല്‍, കുമരങ്കരി റോഡുകള്‍ തകര്‍ന്ന നിലയിലാണ്. ഏറ്റുമാനൂര്‍-പെരുന്തുരുത്തി ബൈപാസിന്റെ തെങ്ങണ മുതല്‍ തൃക്കൊടിത്താനം കുന്നുംപുറം വരെയുള്ള റോഡ് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ട് മൂന്നുവര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം നടന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.