ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാള്‍
1495195
Tuesday, January 14, 2025 7:04 AM IST
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ചരിത്രപ്രസിദ്ധമായ ജൂബിലിവര്‍ഷ മകരം തിരുനാള്‍ ഇന്ന് ആരംഭിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ കൊടിയേറ്റ് നിര്‍വഹിക്കും.
തുടര്‍ന്ന് വിശുദ്ധകുര്‍ബാന ഫാ. മാത്യു അഞ്ചില്‍. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുറത്തിറക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം കൊച്ചുപള്ളിയിലെ പ്രധാന പീഠത്തില്‍ പ്രതിഷ്ഠിക്കും. സെമിത്തേരി സന്ദര്‍ശനം. വിവിധ കുരിശുപള്ളികളിലും കൊടിയേറ്റ് കര്‍മം നടക്കും.
നാളെ മുതല്‍ 22വരെ തീയതികളില്‍ രാവിലെ 4.45നും വൈകുന്നേരം 4.15നും വിശുദ്ധകുര്‍ബാന. വിവിധ ദിവസങ്ങളില്‍ റവ.ഡോ. ബിന്‍സ് പുതുമനമൂഴിയില്‍, ഫാ. ടിനോ ചാമക്കാലായില്‍, മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ഫാ. ഷിബിന്‍ ചൂരവടി, ഫാ. ജോയല്‍ പുന്നശേരി, റവ.ഡോ. ക്രിസ്റ്റോ നേര്യംപറമ്പില്‍, ഫാ. ജേക്കബ് വാരിക്കാട്ട്, ഫാ. ജിനോ വാഴപ്പനാടി,
മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, ഫാ. ടോണി പുതുവീട്ടിക്കളം, ഫാ.ടോജോ പുളിക്കപ്പടവില്‍, ഫാ. ടോം കന്യാക്കോണില്‍, ഫാ. തോമസ് കല്ലുകളം, ഫാ. റജി പ്ലാത്തോട്ടം, ഫാ. കുര്യന് പുത്തന്‍പുര, ഫാ. തോമസ് തുമ്പയില്‍, ഫാ. ആന്റണി പോരൂക്കര, ഫാ. തോമസ് പാറത്തറ, ഫാ. റോജന്‍ പുരയ്ക്കല്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
19ന് ഇടവകദിനം. രാവിലെ 5.15, 6.45, 8.30, പത്ത്, വൈകുന്നേരം നാല് വിശുദ്ധ കുര്‍ബാന. 6.30ന് ഇടവകദിനവും നസ്രാണി സംഗമവും കലാസന്ധ്യയും സ്നേഹവിരുന്നും നടക്കും. ചലച്ചിത്ര സംവിധായകന് ജോണി ആന്റണി മുഖ്യാതിഥിയായിരിക്കും.
20ന് സെബാസ്റ്റ്യന്‍ നാമധാരീ ദിനം. 23ന് രാവിലെ 5.30ന് ഫാ. ജിജോ മാറാട്ടുകളം, ഏഴിന് റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, 11ന് ഫാ. ജസ്റ്റിന് പുത്തന്പുരച്ചിറത്തെെക്കളം, വൈകുന്നേരം 4.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. വൈകുന്നേരം ആറിന് കവലയിലേക്ക് പ്രദക്ഷിണം. ഫാ. സനൂപ് മുത്തുമാക്കുഴി കാര്‍മികനായിരിക്കും. സന്ദേശം: ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി.
24ന് പ്രധാന തിരുനാള്‍ ദിനം. രാവിലെ 5.15ന് വിശുദ്ധ കുര്‍ബാന ഫാ. രാജു കോയിപ്പള്ളി, 6.45ന് വിശുദ്ധകുര്‍ബാന ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, 10ന് ആഘോഷമായ തിരുനാള്‍ റാസ: ഫാ. ഷെറിന്കുറശേരി, ഫാ. ടോണി നമ്പിശേരിക്കളം, ഫാ. നിജോ വടക്കേറ്റത്ത്, ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധകുർബാന: ഫാ. റിന്‍സ് കടന്തോട്. വൈകുന്നേരം നാലിന് നഗരംചുറ്റി പട്ടണപ്രദിക്ഷിണം. ഫാ. ബോണി ചോരേട്ട്, ഫാ. ജോണ്സന് മുണ്ടുവേലില് എന്നിവര്‍ കാര്‍മികരായിരിക്കും. ചന്തക്കടവ് കുരിശുപള്ളിയില്‍ സന്ദേശം ഫാ. തോമസുകുട്ടി വെട്ടിക്കല്‍. രാത്രി 7.30ന് ലൈറ്റ് ഫയര്‍ഷോ.
ഫെബ്രുവരി രണ്ടിന് കൊടിയിറക്ക് തിരുനാള്‍. 5.15, 6.45, 10.00 വിശുദ്ധകുര്‍ബാന; ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴിയില്‍, ഫാ. ജോസ് കൊച്ചുപറമ്പില്‍, ഫാ. മാത്യു മുളങ്ങാശേരി, കാര്‍മികരായിരിക്കും. തുടര്‍ന്ന് രാവിലെ എട്ടിന് കഴുന്ന് എഴുന്നള്ളിപ്പ് വാര്‍ഡുകളില്‍. വൈകുന്നേരം നാലിന് പകല്പ്പെരുന്നാള്, മേളപ്പെരുമ വാദ്യലയം. അഞ്ചിന് വിശുദ്ധ കുര്‍ബാന, ഫാ. ജോസ് കളത്തിവീട്ടില്ചിറയില്, തുടര്‍ന്നു പള്ളിക്കു ചുറ്റും പ്രദക്ഷിണം, കൊടിയിറക്ക്.
പത്രസമ്മേളനത്തില്‍ വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിബിന് തുണ്ടുകുളം, ഫാ.മാത്യു കാവനാട്ട്, ഫാ. നിഖില്‍ അറയ്ക്കത്തറ, കൈക്കാരന്മാരായ ബിനോ പാറക്കടവില്‍, ലാലിച്ചന്‍ മുക്കാടന്‍, ജോമി കാവാലം, ജനറല്‍ കണ്‍വീനര്‍ ജോബി തൂമ്പുങ്കല്‍, ഷിബിന്‍ കറുകയില്‍, സൈബി അക്കര എന്നിവര്‍ പങ്കെടുത്തു.
നസ്രാണി സാംസ്കാരിക ഘോഷയാത്ര 18ന്,
മകരം ഫെസ്റ്റ്; വിവിധ കലാപരിപാടികൾ
മെത്രാപ്പോലീത്തന്‍പള്ളിയില്‍ മകരം തിരുനാളിന്റെ ഭാഗമായി 18ന് വൈകുന്നേരം നാലിന് പെരുന്ന എന്‍എസ്എസ് ജംഗ്ഷനില്‍നിന്നും നസ്രാണി സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. കോട്ടയം എഎസ്പി വിനോദ് പിള്ള ഉദ്ഘാടനം ചെയ്യും. വിവിധ ഫ്ളോട്ടുകള്‍, കലാരൂപങ്ങള്‍, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി നഗരം ചുറ്റി പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് മകരം ഫെസ്റ്റ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിക്കും.
മകരം ഫെസ്റ്റിന്റെ ഭാഗമായി പള്ളിയങ്കണത്തില്‍ ഫുഡ്കോര്‍ട്ട്, പെറ്റ്ഷോ, എന്റര്‍ടെയിന്‍മെന്റ് പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ഏഴിന് തിരുവനന്തപുരം കടയ്ക്കാവൂര്‍ എസ്എസ് നടനസഭയുടെ സാമൂഹിക നാടകം "റിപ്പോര്‍ട്ട് നമ്പര്‍ 79’.
21ന് രാത്രി ഏഴിന് സെലിബ്രന്റ്സ് ഇന്ത്യ അവതരിപ്പിക്കുന്ന ചലച്ചിത്ര പിന്നണി ഗായകര്‍ പങ്കെടുക്കുന്ന മെലഡി ഫെസ്റ്റ്.
22ന് രാത്രി ഏഴിന് കൊച്ചിന് നവദര്‍ശന്‍ അവതരിപ്പിക്കുന്ന സ്റ്റാര്‍സിംഗര്‍ ഫെയിം ബല്‍റാം നേതൃത്വം നല്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റ്.
23ന് രാത്രി 7.30ന് വാദ്യമേളങ്ങളുടെ ഫ്യൂഷന്‍ ഡിസ്പ്ലേ.
24ന് രാത്രി ഏഴിന് ലൈറ്റ് ആൻഡ് ഫയര്‍ ഷോ.