പാലിയേറ്റീവ് കെയർ സെമിനാർ
1495303
Wednesday, January 15, 2025 5:49 AM IST
ഭരണങ്ങാനം: ദേശീയ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഭരണങ്ങാനം അൽഫോൻസ പാലിയേറ്റീവ് കെയറും സെന്റ് മേരീസ് ഫൊറോന പള്ളിയും സംയുക്തമായി സെമിനാർ നടത്തി. അസി. വികാരി ഫാ. ടോം വാഴയിൽ ഉദ്ഘാടനം ചെയ്തു.
മേരിഗിരി ആശുപത്രിയിലെ പൊതുജനാരോഗ്യ വിഭാഗം മേധാവി സിസ്റ്റർ സബിത, ഏറ്റവും നല്ല പാലിയേറ്റീവ് നഴ്സിനുള്ള രാഷ്ട്രപതിയുടെ അവാർഡ് കരസ്ഥമാക്കിയ ഷീല റാണി കിടങ്ങൂർ, ഉള്ളനാട് പാലിയേറ്റീവ് കെയർ നഴ്സുമാരായ ബിജി, ഹരീഷ്മ, മേരിഗിരി ആശുപത്രിയിലെ നഴ്സുമാരായ ജിജി, പ്രതീപ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ചാക്കോ മാട്ടേൽ, ഡേവിസ് പാലാത്ത്, പയസുകുട്ടി കൊട്ടാരത്തുംകുഴി, തോമാച്ചൻ നമ്പുടാകം, ഡെയ്സമ്മ ചൊവ്വാറ്റുകുന്നേൽ എന്നിവർ പ്രസംഗിച്ചു.