കോ​ട്ട​യം: ന​ല്‍കാ​ത്ത വാ​ട്ട​ര്‍ ക​ണ​ക്ഷ​ന് ബി​ല്‍ ന​ല്‍കി​യ​തി​നു ജ​ല അ​ഥോ​റി​റ്റി ഉ​പ​യോ​ക്താ​വി​ന് 22,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ടി.​എ​ന്‍. ബാ​ബു ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ബാ​ബു വാ​ട്ട​ര്‍ ക​ണ​ക്ഷ​നു​വേ​ണ്ടി ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നീ​യ​ര്‍ക്ക് അ​പേ​ക്ഷ ന​ല്‍കി​യി​രു​
ന്നു.

കൈ​വ​ശാ​വ​കാ​ശ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കാ​ല​ഹ​ര​ണ​പ്പെ​ട്ടെ​ന്ന​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് പു​തി​യ​ത് ന​ല്‍കു​ക​യും മു​ദ്ര​പ്പ​ത്ര​ത്തി​ല്‍ ക​രാ​റി​ലേ​ര്‍പ്പെ​ടു​ക​യും ചെ​യ്തു. മീ​റ്റ​റും വാ​ങ്ങി ന​ല്‍കി. മീ​റ്റ​ര്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം സ്ഥ​ലം പ​രി​ശോ​ധി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ര്‍ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നി​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഒ​രു ക​രാ​റു​കാ​ര​ന്‍റെ ന​മ്പ​ര്‍ ന​ല്‍കി.

ക​രാ​റു​കാ​ര​നെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ പ്ര​ധാ​ന​ലൈ​നി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഈ ​ലൈ​ന്‍ ന​ന്നാ​ക്കി​യി​ട്ടും ബാ​ബു​വി​നു ക​ണ​ക്‌​ഷ​ന്‍ ന​ല്‍കി​യി​ല്ല. ജ​ല​ജീ​വ​ന്‍ പ​ദ്ധ​തി വ​ഴി ക​ണ​ക്‌​ഷ​ന്‍ ന​ല്‍കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും അ​തും ന​ട​ന്നി​ല്ല.

തു​ട​ര്‍ന്ന് അ​ദ്ദേ​ഹം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യും പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി വ​ഴി ക​ണ​ക്‌​ഷ​നെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, 14,414 രൂ​പ കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി 2023 ന​വം​ബ​ര്‍ 30ന് ​ബാ​ബു​വി​നു നോ​ട്ടീ​സ് അ​യ​ച്ചു. ഇ​തി​നു മ​റു​പ​ടി ന​ല്‍കി​യെ​ങ്കി​ലും 2024 ഫെ​ബ്രു​വ​രി ഏ​ഴി​ന് അ​ദാ​ല​ത്തി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ച് വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍കി. ഇ​തേ​ത്തു​ട​ര്‍ന്നാ​ണു ബാ​ബു ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

ഗാ​ര്‍ഹി​ക വാ​ട്ട​ര്‍ ക​ണ​ക്ഷ​ന്‍ ന​ല്‍കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് സേ​വ​ന ന്യൂ​ന​ത​യാ​ണെ​ന്നു ക​ണ്ടെ​ത്തി അ​ഡ്വ.​വി.​എ​സ്. മ​നു​ലാ​ല്‍ പ്ര​സി​ഡ​ന്‍റും അ​ഡ്വ. ആ​ര്‍. ബി​ന്ദു, കെ.​എം. ആ​ന്‍റോ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മീ​ഷ​ന്‍ 20000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ബാ​ബു​വി​നു​ണ്ടാ​യ മാ​ന​സി​ക ക്ലേ​ശ​ത്തി​ന് 2000 രൂ​പ​യും ഒ​രു മാ​സ​ത്തി​ന​കം ന​ല്‍ക​ണ​മെ​ന്ന് ക​മ്മി​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.