പി. ജയചന്ദ്രൻ അനുസ്മരണം
1495310
Wednesday, January 15, 2025 5:49 AM IST
പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറി പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. സെക്രട്ടറി രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജി. സുരേന്ദ്രകുമാർ, വി.ആർ. അനിൽകുമാർ, രാഹുൽ രാജൻ, ടി.കെ. പദ്മകുമാരി തുടങ്ങിയവർ പങ്കെടുത്തു.
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് ആര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പി. ജയചന്ദ്രന് അനുസ്മരണ സംഗീതമത്സരം നടത്തി. സംഗീത മത്സരത്തില്‍ അനക്സ് സാജു ഒന്നാംസ്ഥാനവും ബിബിന്‍ സെബാസ്റ്റ്യന്‍ രണ്ടാം സ്ഥാനവും അമല്‍ മോഹന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ അസി. പ്രഫ. ഷീബാ തോമസ്, കോളജ് സ്റ്റുഡന്റ് കൗണ്‍സില്‍ ചെയര്മാന് ഡോയല്‍ അഗസ്റ്റിന്, വൈസ് ചെയര്‍പേഴ്സണ്‍ ജൂണാ മരിയ ഷാജി, ആട്സ് ക്ലമ്പ് സെക്രട്ടറി ഷെറിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.