നെല്ലിന്റെ തറവില വര്‍ധിപ്പിക്കണം
1495302
Wednesday, January 15, 2025 5:49 AM IST
കൊഴുവനാല്‍: നെല്ലിന്റെ തറവില 50 രൂപയായി വര്‍ധിപ്പിക്കണമെന്ന് കര്‍ഷക യൂണിയന്-എം കൊഴുവനാല്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംഭരിച്ച നെല്ലിന്റെ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നെല്‍കര്‍ഷകരെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പി.വി. ചാക്കോ പറവെട്ടിയേല്‍ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി ഡാന്റീസ് കൂനാനിക്കല്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പി.വി. ചാക്കോ പറവെട്ടിയേല്‍-പ്രസിഡന്റ്, കെ.ജെ. വര്‍ക്കി കലൂര്‍-വൈസ് പ്രസിഡന്റ്, ബാബു മൂഴയില്‍, ജോണി ഇടിയാകുന്നേല്‍-സെക്രട്ടറിമാര്‍, ജോര്‍ജ് ചെട്ടിയാംകുളം-ജോയിന്റ് സെക്രട്ടറി, ജേക്കബ് സെബാസ്റ്റ്യന്‍-ട്രഷറര്‍, ജെയിംസുകുട്ടി പൂവക്കുളം, ജോബി മാനുവല്‍ ചൊല്ലാംപുഴ, സജി കരുവാലയില്‍, സോയി ജോണ്‍ അമ്മനത്തുകുന്നേല്‍, സിറിയക് പുത്തന്‍പുര-നിയോജക മണ്ഡലം പ്രതിനിധികള്‍ എന്നിവരെ തെരഞ്ഞെടുത്തു.