ചെ​റു​വ​ള്ളി: കോ​ഴി​ത്തീ​റ്റ​യു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ത്ത് മ​ണി​മ​ല​യാ​റ്റി​ലേ​ക്ക് പ​തി​ച്ചു. ഡ്രൈ​വ​റും ക്ലീ​ന​റും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ ഹൈ​വേ​യി​ൽ ചെ​റു​വ​ള്ളി പ​ള്ളി​പ്പ​ടി​യി​ൽ തേ​ക്കും​മൂ​ടി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 6.30നാ​യി​രു​ന്നു അ​പ​ക​ടം. ആ​ദ്യം തി​ട്ട​യി​ൽ ഒ​രു റ​ബ​ർ​മ​ര​ത്തി​ൽ ത​ട​ഞ്ഞ് നി​ന്നെ​ങ്കി​ലും മ​രം ക​ട​പു​ഴ​കി ലോ​റി ആ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.