ശാന്തിപുരം പള്ളിയില്‍ തിരുനാളിന് നാളെ കൊടിയേറും
1495449
Wednesday, January 15, 2025 7:20 AM IST
പെരുവ: ശാന്തിപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും. പ്രധാന തിരുനാള്‍ 18, 19 തീയതികളില്‍ ആഘോഷിക്കും. നാളെ വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം വികാരി ഫാ.സെബാസ്റ്റ്യന്‍ മാപ്രേക്കരോട്ട് കാര്‍മികത്വം വഹിക്കും.
17 ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, സിമിത്തേരി സന്ദര്‍ശനം. 18 ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം, മൂന്നിന് തിരുസ്വരൂപങ്ങള്‍ പന്തലില്‍ പ്രതിഷ്ഠിക്കും. 6.45 ന് വിവിധ പന്തലുകളില്‍ നിന്നും പ്രദക്ഷിണം, 7.45 ന് പ്രദക്ഷിണസംഗമം - വിശുദ്ധ ഗീവര്‍ഗീസിന്റെ കപ്പേളയില്‍.
തിരുനാള്‍ സന്ദേശം - ഫാ.മാത്യു അമ്പഴത്തുങ്കല്‍. 8.30 ന് പള്ളിയിലേക്ക് പ്രദക്ഷിണം, സമാപന പ്രാര്‍ഥന. 19 ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പത്തിന് തിരുനാള്‍ കുര്‍ബാന - ഫാ.പോള്‍സണ്‍ ചീരാടിപുത്തന്പുരയില് സിഎസ്ടി, തിരുനാള്‍ സന്ദേശം - ഫാ.ജോര്‍ജ് പറമ്പില്‍തടത്തില്‍, 12 ന് പ്രദക്ഷിണം, ദിവ്യകാരൂണ്യ ആശീര്‍വാദം, സ്നേഹവിരുന്ന്.