ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ റൂബി ജൂബിലി ഉദ്ഘാടനവും വാര്‍ഷികാഘോഷവും
1495308
Wednesday, January 15, 2025 5:49 AM IST
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ 39-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ഉദ്ഘാടനവും 18നു രാവിലെ 10ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ജലസേചനമന്ത്രി റോഷി അഗസ്റ്റിന് സമ്മേളനം ഉദ്ഘാടനം ചെയ്യും. മാനേജര്‍ റവ.ഡോ. ജോണ്‍ പനച്ചിക്കൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷിജു കണ്ടപ്ലാക്കല്‍, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, പിടിഎ പ്രസിഡന്റ് ജോസ് ആന്റണി, പാറത്തോട് എസ്സിബി പ്രസിഡന്റ് ജോര്‍ജുകുട്ടി ആഗസ്തി, പൂര്‍വവിദ്യാർഥികളായ എം. നീതു ലക്ഷ്മി ഐഎഫ്എസ്, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന് ടോമി, സ്റ്റാഫ് സെക്രട്ടറി നൈസി ജേക്കബ്, സ്കൂള്‍ ക്യാപ്റ്റന്‍ ഇവാന റോസ് ചെറിയാന്, വിദ്യാർഥി പ്രതിനിധി ഗണേഷ് നായര്‍ എന്നിവര്‍ പ്രസംഗിക്കും. സര്‍വീസില്‍നിന്നു വിരമിക്കുന്ന പ്രീപ്രൈമറി അധ്യാപിക ആഞ്ചലിന് അല്‍മേഡയെ ആദരിക്കും. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്യും.
നാളെ രാവിലെ പത്തുമുതല്‍ കള്‍ച്ചറല്‍ പരിപാടികള്‍ നടക്കും. 17നു രാവിലെ 10.30നു നടക്കുന്ന പ്രീപ്രൈമറി വിഭാഗത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ 18ന് ഉച്ചകഴിഞ്ഞ് നടക്കുന്ന വിദ്യാർഥികളുടെ വിവിധ കലാപരിപാടികളോടെ അവസാനിക്കും.
റൂബി ജൂബിലിയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി-തന്പലക്കാട്-മഞ്ചക്കുഴി റോഡിൽ ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ച് പാതയോര സൗന്ദര്യവത്കരണം നടത്തുമെന്ന് അധികൃതർ പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷിജു കണ്ടപ്ലാക്കല്‍, ചെറിയാന് കെ. ഏബ്രഹാം, പിആര്‍ഒ എലിസബത്ത് കെ. ജോയി, ഷാജി ജോസഫ് എന്നിവര്‍ പങ്കെടുത്തു.