മണർകാട് പള്ളിയിൽ പെരുന്നാൾ
1495181
Tuesday, January 14, 2025 6:48 AM IST
മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള പെരുന്നാളും ആദ്യഫല ലേലവും നാളെ നടക്കും.
15ന് രാവിലെ ഏഴിനു പ്രഭാതപ്രാര്‍ഥന. എട്ടിനു കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന. തുടര്‍ന്നു പ്രദക്ഷിണം, കുഴിപ്പുരയിടം വടക്കുംഭാഗം സെന്റ് മേരീസ് പ്രാര്‍ഥന യോഗത്തിന്റെ ആഭിമുഖ്യത്തില്‍ പാച്ചോര്‍ നേര്‍ച്ച.
തുടര്‍ന്നു ഭവനങ്ങളില്‍നിന്നും പള്ളിയില്‍ എത്തിക്കുന്ന ആദ്യഫലങ്ങള്‍ രാവിലെ 10 മുതല്‍ ലേലം ചെയ്യും. വികാരി ഇ.ടി. കുര്യാക്കോസ് കോര്‍എപ്പിസ്കോപ്പ ഇട്ടിയാടത്ത്, കെ കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ കിഴക്കേടത്ത് എന്നിവര്‍ നേതൃത്വം നല്‍കും.