മെത്രാപ്പോലീത്തന്‍ പള്ളിയില്‍ മകരം തിരുനാളിനു കൊടിയേറി
1495458
Wednesday, January 15, 2025 7:20 AM IST
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദയുടെ മകരം തിരുനാളിന് കൊടിയേറി. വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ഫാ. ലിപിന്‍ തുണ്ടുകളം, ഫാ. ജെറിന് കാവനാട്ട്, ഫാ. നിഖില്‍ അറയ്ക്കത്തറ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
വിവിധ കുരിശുപള്ളികളിലും കൊടിയേറ്റ് കര്‍മം നടന്നു. 23, 24 തീയതികളിലാണ് പ്രധാന തിരുനാള്‍.