കേരള വനിതാ കോണ്‍ഗ്രസ്-എം: ഡാനി തോമസ് ജില്ലാ പ്രസിഡന്റ്, മിനി മാത്യു ജനറല്‍ സെക്രട്ടറി
1495324
Wednesday, January 15, 2025 5:50 AM IST
കോട്ടയം: കേരള വനിതാ കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റായി ഡാനി തോമസും (ചങ്ങനാശേരി)ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയായി മിനി മാത്യുവും (ഏറ്റുമാനൂര്‍) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ജോളി ഡൊമിനിക് , സ്മിത അലക്സ് എന്നിവരും ജനറല്‍ സെക്രട്ടറിമാരായി നിമ്മി ട്വിങ്കള്‍ രാജ്, ബീനാ ഷാലറ്റ് എന്നിവരെയും തെരഞ്ഞെടുത്തു. ജിന്‍സി എലിസബത്താണ് ട്രഷറര്‍.
കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. വനിതാ കോണ്‍ഗ്രസ്-എം സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ സെബാസ്റ്റ്യന്‍, സിന്ധുമോള്‍ ജേക്കബ്, കേരള കോണ്‍ഗ്രസ് നേതാക്കളായ സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, വിജി എം. തോമസ്, ബൈജു പുതിയേടത്ത് ചാലില്‍, സണ്ണി മാത്യു, നിര്‍മല ജിമ്മി, ഡോ. ആന്‍സി ജോസ്, ഷീല തോമസ്, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, മാത്തുക്കുട്ടി കുഴിഞ്ഞാലി എന്നിവര്‍ പ്രസംഗിച്ചു.