മോഷ്ടിച്ച മോട്ടോർ സൈക്കിൾ വിൽക്കാനെത്തിയവർ പിടിയിൽ
1495321
Wednesday, January 15, 2025 5:50 AM IST
ഗാന്ധിനഗർ: ആക്രി സാധനങ്ങളെന്ന വ്യാജേന ചൂട്ടുവേലി ഭാഗത്തുനിന്നും മോട്ടോർ സൈക്കിൾ മോഷ്ടിച്ചു വില്പനയ്ക്കെത്തിച്ചവരെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ചൂട്ടുവേലി ഭാഗത്തുള്ള അസോസിയേറ്റഡ് പ്ലാസ്റ്റിക് ഇൻഡസ്ട്രീസിന്റെ കോമ്പൗണ്ടിൽനിന്നുമാണ് പ്രതികൾ മോട്ടോർ സൈക്കിൾ മോഷ്ടിച്ചത്.
കോഴിക്കോട് കൊടിയത്തൂർ കാരിക്കൂട്ടത്തിൽ ഷാജി(57), കോട്ടയം പെരുമ്പായിക്കാട് പുത്തൻപറമ്പിൽ ജോർജ് ജോസഫ് (41) എന്നിവരെയാണ് ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.