മാർ അന്തോണിയോസിന്റെ ദുഖ്റോനോ പെരുന്നാളും സന്യാസ സംഗമവും
1495443
Wednesday, January 15, 2025 7:08 AM IST
തിരുവഞ്ചൂർ: മാർ അന്തോണിയോസ് സിറിയക് ഓർത്തഡോക്സ് മൊണാസ്ട്രിയിൽ സന്യാസ പ്രസ്ഥാനത്തിന്റെ പിതാവും ദയറായുടെ കാവൽ മധ്യസ്ഥനുമായ ഈജിപ്തിലെ മാർ അന്തോണിയോസിന്റെ 1669-ാമത് ദുഖ്റോനോ പെരുന്നാൾ നാളെയും മറ്റെന്നാളുമായി മാർ അന്തോണിയോസ് ദയറായിലും തൂത്തൂട്ടി മാർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിലുമായി നടത്തും.
മാർ അന്തോണിയോസ് മൊണാസ്ട്രിയിൽ നാളെ വൈകുന്നേരം 5.30ന് സന്ധ്യാ പ്രാർഥന. 6.20ന് പെരുന്നാൾ സന്ദേശം: കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത. 6.45ന് തൂത്തൂട്ടി ധ്യാന കേന്ദ്രത്തിലേക്ക് റാസ. എട്ടിന് ആശീർവാദം.
17ന് രാവിലെ ആറിന് പ്രഭാതപ്രാർഥന. ഏഴിന് വിശുദ്ധ മൂന്നിന്മേൽ കുർബാന: മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രീഗോറിയോസിന്റെ മുഖ്യകാർമികത്വത്തിൽ. 8.20ന് പെരുന്നാൾ സന്ദേശം. 8.40ന് ആശീർവാദം, നേർച്ച വിതരണം. 9.30ന് സന്യാസ സംഗമം.
മാർ അന്തോണിയോസ് ദയറാധിപനും ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മാർ ഫിലക്സീനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. നിയുക്ത കാതോലിക്ക ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
സന്യാസ ദൈവവിളിയിൽ 25 വർഷം പൂർത്തിയാക്കിയ സന്യാസി, സന്യാസിനികളെ യോഗത്തിൽ പൊന്നാടയണിയിച്ച് ആദരിക്കുമെന്ന് മാർ അന്തോണിയോസ് മൊണാസ്ട്രിയുടെ റീശ് ദയറോ ഡോ. സലീബാ കൊള്ളന്നൂർ റമ്പാൻ അറിയിച്ചു.