അഖിലകേരള പ്രസംഗ മത്സരം
1495312
Wednesday, January 15, 2025 5:50 AM IST
പാലാ: അല്‍ഫോന്‍സ കോളജിന്റെ വജ്രജൂബിലി അനുസ്മരണാര്ഥം ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി അഖിലകേരള പ്രസംഗ മത്സരം സംഘടിപ്പിച്ചു. "നിര്‍മിതബുദ്ധി: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തെ അധികരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും നടത്തിയ മത്സരത്തില്‍ നിരവധി വിദ്യാലയങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു.
പ്രാഥമികതല മത്സരത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ മലയാളം വിഭാഗത്തില്‍ ഐറിന് മാത്യു (സെന്റ് ആന്റണീസ്, മുത്തോലി ), എസ്. ഇര്വിന് (സെന്റ് മേരീസ് അറക്കുളം), മരിയ റോസ് റെജി (സെന്റ് ആന്റണീസ് പൂഞ്ഞാര്‍) എന്നിവരും ഇംഗ്ലീഷ് വിഭാഗത്തില്‍ ബ്ലിസ് റോസ് ബെന്നി (സെന്റ് ജോസഫ് വിളക്കുമാടം), സെന്നാ സിബി (ജെജെഎം ഏന്തയാര്‍), ഷിമോണ്‍ പീറ്റര്‍ ഏലിയാസ് (മേരിഗിരി കൂത്താട്ടുകുളം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 10,000, 5,000, 2,500 രൂപ വീതം കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും എവര്‍റോളിംഗ് ട്രോഫിയും നൽകി. എ ഗ്രേഡ് നേടിയ പത്ത് വിദ്യാര്‍ഥികള്‍ക്കും കാഷ് പ്രൈസും പങ്കെടുത്ത എല്ലാവര്ക്കും മെമന്റോയും സര്‍ട്ടിഫിക്കറ്റും നൽകി. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഡോ. സോണിയ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.