താലൂക്ക് സമ്മേളനം നടത്തി
1495183
Tuesday, January 14, 2025 6:48 AM IST
കോട്ടയം: പതിറ്റാണ്ടുകളായി കേരളത്തിന്റെ അഭിമാനമായ പൊതുവിതരണ സമ്പ്രദായം ഇന്ന് പ്രതിസന്ധിയുടെ വക്കിലാണെന്നും ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നും ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
കോട്ടയം താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് ലിയാക്കത്ത് ഉസ്മാന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ കെ.കെ. ശിശുപാലന്, ഇ. ശ്രീജന്, ജില്ലാ പ്രസിഡന്റ് ബാബു ചെറിയാന്, ഭാരവാഹികളായ സന്തോഷ് കുമാര്‍, ജിമ്മി തോമസ്, രാജു പി. കുര്യന്, ദിലീപ് കുമാര്‍, സഖറിയ കുര്യന്, അരവിന്ദ് പി.ആര് എന്നിവര്‍ പ്രസംഗിച്ചു.