2.25 ലക്ഷം രൂപ മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം പിടിയിൽ
1495442
Wednesday, January 15, 2025 7:08 AM IST
ഗാന്ധിനഗർ: ചുങ്കം വാരിശേരിക്ക് സമീപമുള്ള മരുന്നുകടയിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നുപേരെ ഗാന്ധിനഗർ പോലീസ് പിടികൂടി. 2,34,000 രൂപയാണ് മോഷണം പോയത്.
മോഷ്ടിച്ച പണവുമായി ഇവർ കോട്ടയത്തെ സ്വകാര്യസ്ഥാപനത്തിൽനിന്നു മ്യൂസിക് സിസ്റ്റവും ചൂണ്ടയും വാങ്ങുകയായിരുന്നു. ബാക്കിയുണ്ടായിരുന്ന രണ്ട് ലക്ഷത്തിൽപരം രൂപ പോലീസ് ഇവരിൽനിന്നു കണ്ടെത്തി.
ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയ ഇവരെ ജൂവനൈൽ കോടതിയിൽ ഹാജരാക്കി.