അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു
1495182
Tuesday, January 14, 2025 6:48 AM IST
ഏറ്റുമാനൂര്‍: ആര്‍ഐ സെന്റര്‍ കോട്ടയം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഗവണ്മെന്റ് ഐടിഐയില്‍ അപ്രന്റീസ്മേള നടന്നു. 30 സ്ഥാപനങ്ങളും 360 ട്രെയ്നികളും പങ്കെടുത്തു.
നൂറിലധികം ഒഴിവുകളിലേക്ക് ട്രെയ്നിംഗിനായി കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടു. സബ് കളക്ടര്‍ ഡി. രഞ്ജിത്ത് ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വഹിച്ചു.
ഏറ്റുമാനൂര്‍ ഐടിഐ പ്രിന്‍സിപ്പല്‍ കെ. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍ഐ സെന്റര്‍ ട്രെയ്നിംഗ് ഓഫീസര്‍ സാബു ജോസഫ്, ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയ്നിംഗ് എം.എഫ്. സാംരാജ്, ആര്ഡിഎസ്ഡിഇ സെന്‍ട്രല്‍ നോഡല്‍ ഓഫീസര്‍ എം. ഷീജ ബീഗം,
കെഎഎസ്ഇ ജില്ലാ സ്കില്‍ കോ - ഓര്‍ഡിനേറ്റര്‍ നോബിള്‍ എം ജോര്‍ജ്, പള്ളിക്കത്തോട് ഐടിഐ പ്രിന്‍സിപ്പല്‍ വി. വിജിമോള്‍, ഫാ. തോമസ് പാണനാല്‍, ജൂനിയര്‍ അപ്രന്റീസ്ഷിപ്പ് അഡ്വൈസര്‍ രാജേഷ് വി. സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.