ചങ്ങനാശേരി ബൈബിള്‍ കണ്വന്ഷൻ മാര്‍ച്ച് നാലുമുതല്‍ എട്ടുവരെ; നേതൃസമ്മേളനം ഇന്ന്
1495456
Wednesday, January 15, 2025 7:20 AM IST
ചങ്ങനാശേരി: 26-ാമത് ചങ്ങനാശേരി അതിരൂപത ജൂബിലി വര്‍ഷ ബൈബിള്‍ കണ്വന്ഷന് മാര്‍ച്ച് നാലുമുതല്‍ എട്ടുവരെ തീയതികളില്‍ വൈകുന്നേരം 3.30 മുതല്‍ ഒമ്പതുവരെ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പള്ളി അങ്കണത്തില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ കണ്വന്ഷന് നയിക്കും.
കണ്വന്ഷന് മുന്നോടിയായി ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ്ഹാളില്‍ നടക്കുന്ന നേതൃസമ്മേളനം വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. ബൈബിള്‍ അപ്പൊസ്തലേറ്റ് അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തി അധ്യക്ഷത വഹിക്കും.
കണ്വന്ഷന് വോളണ്ടിയേഴ്സ്, മെത്രാപ്പോലീത്തന്‍ പള്ളി ഇടവക പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബ കൂട്ടായ്മ ലീഡേഴ്സ്, സെക്രട്ടറിമാര്‍, എല്ലാ സംഘടനകളുടെയും പാസ്റ്ററല്‍ കൗണ്‍സില്‍- ഫൊറോന കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനകളുടെ അതിരൂപത, ഫൊറോന, ഇടവക ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.