തിരുനാളാഘോഷം:നെയ്യാട്ടുശേരി സെന്റ് ജോർജ് പള്ളിയിൽ
1495314
Wednesday, January 15, 2025 5:50 AM IST
നെയ്യാട്ടുശേരി: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 17 മുതൽ 19 വരെ നടക്കുമെന്ന് വികാരി ഫാ. ജോൺ വെട്ടുവയലിൽ അറിയിച്ചു. 17നു വൈകുന്നേരം 5.15ന് കൊടിയേറ്റ്, 5.30ന് വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, പ്രാർഥന. 18നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, രാത്രി ഏഴിന് നാടകം. 19നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, ആറിന് ഇളംപള്ളി ഉണ്ണിമിശിഹാ കുരിശടിയിലേക്ക് പ്രദക്ഷിണം, രാത്രി ഒന്പതിന് ഗാനമേള.
പുഞ്ചവയൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ
പുഞ്ചവയൽ: സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ 39-ാമത് പ്രതിഷ്ഠാ തിരുനാളിന് കൊടിയേറി. നാളെ വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, ഏഴിന് വചനശുശ്രൂഷ, 10ന് മധ്യസ്ഥ പ്രാർഥന. 17നു രാവിലെ 10ന് സ്ത്രീസമാജ ധ്യാനം. വൈകുന്നേരം ആറിന് പുലിക്കുന്ന് കുരിശടിയിൽ സന്ധ്യാനമസ്കാരം, രാത്രി 7.30ന് അമരാവതി വഴി പള്ളിയിലേക്ക് റാസ. ഒന്പതിന് സെമിത്തേരിയിൽ ധൂപപ്രാർഥന.18നു രാവിലെ 7.30ന് പ്രഭാതനമസ്കാരം, 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 10.30ന് പള്ളി കുരിശടിയിലേക്ക് റാസ, തുടർന്ന് നേർച്ചവിളമ്പ്.