ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും
1495178
Tuesday, January 14, 2025 6:48 AM IST
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും നടത്തി.
മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരിയും ആശ്രയയും ചേർന്ന് 154 വൃക്കരോഗികൾക്കാണ് കിറ്റ് നൽകിയത്. ആശ്രയ മാനേജർ സിസ്റ്റർ ശ്ലോമോ അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
മെഡിക്കൽ കോളജ് കാൻസർ കെയർ സെന്റർ മേധാവി ഡോ. സുരേഷ് കുമാർ, ഫാ. ജേക്കബ് ഷെറി, പി.ജെ. ജോസഫ്, ഡിസിഎച്ച് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ, കുര്യാക്കോസ് വർക്കി, എം.സി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.