വിവാഹത്തിന്റെ 25ഉം 50ഉം വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു
1495447
Wednesday, January 15, 2025 7:08 AM IST
കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്ശനത്തിരുനാളിനോടുനുബന്ധിച്ചു വിവാഹത്തിന്റെ 25 ഉം 50 ഉം വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു.
തിരുനാളിന്റെ മൂന്നാംദിനമായ ഇന്നലെ ദമ്പതിദിനത്തില് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ദമ്പതികളെ ആദരിച്ചു.
ഇന്ന് കര്‍ഷക- വ്യാപാരി വ്യവസായി - തൊഴിലാളി ദിനത്തില്‍ രാവിലെ ആറിനും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാന, നൊവേന, വൈകുന്നേരത്തെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് വാഹനങ്ങളുടെ പൊതു വെഞ്ചരിപ്പ് നടക്കും.
നാളെ രേഗികളുടെ ദിനത്തില്‍ രാവിലെ ആറിനും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാന, നൊവേന, വൈകുന്നേരത്തെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് രോഗികള്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും.