പ്രോ-ലൈഫ് എക്സിബിഷൻ ‘ലാ വിറ്റാ-2025’ ഇന്ന്
1495176
Tuesday, January 14, 2025 6:48 AM IST
മാന്നാനം: മാന്നാനം കെഇ കോളജിലെ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ ഓൾ കേരള പ്രോ-ലൈഫ് എക്സിബിഷൻ ‘ലാ വിറ്റാ-2025’ ഇന്ന് നടക്കും. കോളജ് മാനേജർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പ്രഫ. ഡോ. ഐസൺ വഞ്ചിപുരക്കൽ അധ്യക്ഷത വഹിക്കും.
കോളജ്, സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന എക്സിബിഷനിൽ ഭ്രൂണഹത്യ, മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം, വിവിധതരം അഡിക്ഷൻസ്, ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ തുടങ്ങി വിവിധ വിഷയങ്ങളിൽ ബോധവത്കരണം ലക്ഷ്യമാക്കിയുള്ള സ്റ്റാളുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
ജീവനെ സംരക്ഷിക്കുക, പരിപാലിക്കുക എന്ന വലിയ ദൗത്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള എക്സിബിഷനിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സ്റ്റാഫ് അഡ്വൈസർ ഫാ. ജോൺസൺ മുട്ടത്തേട്ട് സിഎസ്ടി, സ്റ്റുഡന്റ് കൺവീനർ ജോയൽ ജോസ് എന്നിവർ അറിയിച്ചു. പ്രദർശനം വൈകുന്നേരം അഞ്ചിന് സമാപിക്കും.