കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണി: സര്‍വീസ് ക്യാമ്പുകള്‍ നടത്തുന്നു
1495444
Wednesday, January 15, 2025 7:08 AM IST
കുമരകം: കാർഷിക എൻജിനീയറിംഗ് വിഭാഗം സപ്പോർട്ട് ടു ഫാം മെക്കാനിസേഷൻ പദ്ധതിയില്‍ കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്കായി കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി വിവിധ സ്ഥലങ്ങളിലായി സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
ആദ്യഘട്ടത്തിലെ ഒരു സർവീസ് ക്യാമ്പ് 17ന് രാവിലെ 10 മുതൽ നാലു വരെ കുമരകം സാംസ്കാരികനിലയത്തിൽ നടത്തും. ചെറുകിട കാര്‍ഷിക യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും പങ്കെടുക്കാം. ഫോൺ: 9496681854, 9496846155, 8075517208.