കൂടപ്പുലത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
1495306
Wednesday, January 15, 2025 5:49 AM IST
രാമപുരം: കൂടപ്പുലത്ത് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നിട്ട് തിരിഞ്ഞുനോക്കാതെ അധികൃതര്‍. നാലമ്പലങ്ങളില്‍പ്പെട്ട കൂടപ്പുലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിന് പുറകു വശത്തുകൂടി കടന്നുപോകുന്ന കൂടപ്പുലം അമ്പലം തൊട്ടിയില്‍-പീടിക റോഡില്‍ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്ന സംരക്ഷണഭിത്തിയാണ് അപകടകരമായ രീതിയില്‍ ഇടിഞ്ഞത്.
കഴിഞ്ഞ മഴക്കാലത്ത് ലോഡുമായി വന്ന ലോറി താഴേയ്ക്ക് പതിച്ചിരുന്നു. അന്ന് ഇടിഞ്ഞ ഭാഗം ഇപ്പോഴും അതുപോലെ തന്നെയാണ് കിടക്കുന്നത്. ഇതുമൂലം ഇതുവഴി യാത്രചെയ്യുന്നവരും ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങളും കഷ്ടപ്പെടുകയാണ്. അടിയന്തരമായി ഇടിഞ്ഞ ഭാഗം പുനര്‍നിര്‍മിച്ച് റോഡ് ബലപ്പെടുത്താന്‍ അധികൃതർ തയാറാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.