ധന്യന്‍ മാര്‍ കുര്യാളശേരിയുടെ ഛായാചിത്ര പ്രയാണം
1495462
Wednesday, January 15, 2025 7:24 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 152-ാമത് ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ഛായാചിത്ര പ്രയാണത്തിന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സ്വീകരണം നല്കി. മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം, സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി എസ്എബിഎസ്, ടോമിച്ചന് അയ്യരുകുളങ്ങര, ബിനു ഡൊമിനിക്, സൈബി അക്കര, കെ.എസ്. ആന്റണി, ഔസേപ്പച്ചന് ചെറുകാട്,
കെ.പി. മാത്യൂ, ഷാജി മരങ്ങാട്, ജോസുകുട്ടി കൂട്ടംപേരൂര്‍, ലിസി ജോസ്, ലാലിമ്മ ടോമി, ഷേര്‍ളി തോമസ്, സോജ അലക്സ്, പ്രഭ ഫിന്നു, ബാബു. സി, ടി.പി. മാത്യു, ബീനാ ജോബി, ബിനോ പാറക്കടവില്‍ എന്നിവര്‍ പ്രസംഗിച്ചു.