ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
1495317
Wednesday, January 15, 2025 5:50 AM IST
പൈക: പച്ചാത്തോട് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാലാ കണ്ണാടിയുറുമ്പ് സ്വദേശി കടവുപുഴ രൂപക് വിനോദ് (22-ഉണ്ണി) ആണ് മരിച്ചത്. സംസ്കാരം നടത്തി.
അപകടത്തില്‍ ബൈക്ക് പൂർണമായും തകര്‍ന്നു. തിങ്കളാഴ്ച രാത്രി 11 ഓടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.