ഡിസ്ട്രിക്ട് കളക്ടേഴ്സ് ട്രോഫി ക്വിസ് ചാമ്പ്യന്‍ഷിപ് ഇന്ന്
1495316
Wednesday, January 15, 2025 5:50 AM IST
കോട്ടയം: ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്കൂളിനെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടവും ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഡിസ്ട്രിക്ട് കളക്ടേഴ്സ് ട്രോഫി ക്വിസ് ചാമ്പ്യന്‍ഷിപ്പ് ഇന്നു നടക്കും.
ഉച്ചകഴിഞ്ഞു 1.30ന് കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി കണ്‍വീനര്‍ പി.എസ്. ഷിനോ അധ്യക്ഷത വഹിക്കും.
ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പൽ ഡോ. ജേക്കബ് ജോണ്‍, എസ്. ജെ. അഭിശങ്കര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിനു സമ്മാനദാനം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിക്കും.