രാമപുരം ഫൊറോന പള്ളിയില്‍ കാര്‍ഷിക-പുഷ്പ മേളകളും ഫുഡ് ഫെസ്റ്റും
1495304
Wednesday, January 15, 2025 5:49 AM IST
രാമപുരം: പിഎസ്ഡബ്ല്യുഎസിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷികമേളയും പുഷ്പമേളയും ഫുഡ് ഫെസ്റ്റും ഫെബ്രുവരി 15, 16 തീയതികളില്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ നടക്കും.
കാര്‍ഷിക മേളയില്‍ മികച്ച കര്‍ഷകരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കലാകാരന്മാരെയും ആദരിക്കും. കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും. കര്‍ഷകര്‍ക്കായുള്ള സെമിനാറുകളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധയിനം പുഷ്പങ്ങളുടെയും ചെടികളുടെയും പ്രദര്‍ശനവും വില്പനയും മേളയില്‍ ഉണ്ടായിരിക്കും. രുചികരമായ നാടന്‍ ഭക്ഷണങ്ങളും ആധുനിക ഭക്ഷണങ്ങളും മേളയ്ക്ക് കൊഴുപ്പു കൂട്ടും. പ്രഗത്ഭ കലാകാരന്മാര് അണിനിരക്കുന്ന കലാസന്ധ്യയും നടക്കും.
മേളയ്ക്കു മുന്നോടിയായി യോഗം ചേര്‍ന്ന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ഫൊറോന വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. മേളയുടെ ജനറല്‍ കണ്‍വീനറായി ബിനു മാണിമംഗലത്തിനെ തെരഞ്ഞെടുത്തു.
ഫാ. ജോണ്‍ മണാങ്കല്‍, കെ.കെ. ജോസ് കരിപ്പാക്കുടിയില്‍, സിബി തോമസ് കോയിപ്പിള്ളില്‍, ബിനോയ് ഊടുപുഴ, മനോജ് ചീങ്കല്ലേല്‍, വിശ്വന് രാമപുരം, അരുണ്‍ കുളക്കാട്ടോലിക്കല്, ടോം തോമസ് പുളിക്കച്ചാളില്, ആലീസ് ജോര്‍ജ്, റോസമ്മ, ജിന്‍സ് കോലത്ത് എന്നിവരെ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി നിയമിച്ചു. ഫോണ്‍: 8075475164.