പുതുവേലിയിലും രാമപുരത്തും മത്സ്യഫെഡിന്റെ ഹൈടെക് ഫിഷ് മാര്‍ട്ടുകള്‍; ഉദ്ഘാടനം നാളെ
1495307
Wednesday, January 15, 2025 5:49 AM IST
പാലാ: വെളിയന്നൂര്‍, രാമപുരം പഞ്ചായത്തുകളില്‍ മത്സ്യഫെഡിന്റെ ഹൈടെക് ഫിഷ് മാര്‍ട്ടുകള്‍ തുടങ്ങുന്നു. എംസി റോഡ് സൈഡില്‍ പുതുവേലിപാലം ജംഗ്ഷനിലും രാമപുരം ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപവുമാണ് പിഎംഎംഎസ്വൈ പദ്ധതിപ്രകാരം പുതിയ വില്പനകേന്ദ്രങ്ങള് വരുന്നത്.
ഉപയോക്താക്കള്‍ക്ക് ഗുണമേന്മയേറിയ കടല്‍, കായല്‍ മത്സ്യങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഡോ. ജോയ്സ് ഏബ്രഹാം അറിയിച്ചു. പച്ചമീനിനു പുറമേ മത്സ്യഫെഡിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളും കറിക്കൂട്ടുകളും ഇവിടെ ലഭിക്കും.
പുതുവേലിയിലെ ഫിഷ് മാര്‍ട്ടിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും.
മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ആദ്യ വില്പന നടത്തും.
രാമപുരത്തെ ഫിഷ് മാര്‍ട്ട് നാളെ രാവിലെ 11ന് മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് ആദ്യ വില്പന നിര്‍വഹിക്കും.