തിരുനാളാഘോഷം: കടനാട് ഫൊറോന പള്ളിയില്‍ പഞ്ചപ്രദക്ഷിണ സംഗമം ഇന്ന്
1495301
Wednesday, January 15, 2025 5:49 AM IST
കടനാട്: തീര്‍ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ദര്ശനത്തിരുനാളിനോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ പഞ്ചപ്രദക്ഷിണ സംഗമം ഇന്നു നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധന്റെ തിരുസ്വരൂപം ചെറിയ പള്ളിയില്‍ പ്രതിഷ്ഠിക്കും. 3.45ന് വല്യാത്ത് കപ്പേള, കാവുംകണ്ടം കപ്പേള, വാളികുളം കപ്പേള, നാലിന് കൊല്ലപ്പള്ളി കപ്പേള, 4.15ന് ഐങ്കൊമ്പ് കുരിശുങ്കല്‍ പന്തല്‍ എന്നിവിടങ്ങളില്‍നിന്നു പള്ളിയിലേക്ക് പ്രദക്ഷിണം ആരംഭിക്കും. അഞ്ചിന് കുരിശുംതൊട്ടിയില്‍ പ്രദക്ഷിണങ്ങള്‍ സംഗമിക്കും. തുടര്‍ന്ന് പള്ളിയില്‍നിന്നു വിശുദ്ധ ആഗസ്തീനോസിന്റെ തിരുസ്വരൂപവുമായി എത്തി പഞ്ചപ്രദക്ഷിണത്തെ എതിരേൽക്കും.
5.30ന് തിരി വെഞ്ചരിപ്പ്. തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപം ചെറിയ പള്ളിയില്‍നിന്നു പ്രദക്ഷിണമായി കൊണ്ടുവന്ന് വലിയ പള്ളിയില്‍ പ്രതിഷ്ഠിക്കും. ആറിന് വിശുദ്ധ കുര്‍ബാന - ഫാ. മൈക്കിള്‍ നടുവിലേക്കുറ്റ്. തുടര്‍ന്ന് ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ സന്ദേശം നൽകും. രാത്രി എട്ടിന് പള്ളിചുറ്റി പ്രദക്ഷിണം. 9.35ന് കപ്ലോന്‍ വാഴ്ച 9.45 ന് ചെണ്ട, ബാന്റ് ഫ്യൂഷന്‍.
പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന - ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര. പത്തിന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നൽകും. 12.15ന് തിരുനാള്‍ പ്രദക്ഷിണം. 1.45ന് കഴുന്ന് എഴുന്നള്ളിക്കല്‍ (വോളണ്ടിയേഴ്സ്, പ്രസുദേന്തിമാര്‍). വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം. രാത്രി ഏഴിന് പിന്നണി ഗായകരായ ജാസി ഗിഫ്റ്റ്, ഗായത്രി നായര്‍, പത്തനാപുരം റഹ്മാന് എന്നിവര്‍ നയിക്കുന്ന ഗാനമേള.
17ന് പരേതരായ ഇടവകാംഗങ്ങളുടെ ഓര്മ ആചരിക്കും. രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദശനം. 20നു വിശുദ്ധന്റെ തിരുനാള്‍ ഇടവകക്കാര്‍ക്കായി വീണ്ടും ആഘോഷിക്കും.
തിടനാട് പള്ളിയിൽ
തിടനാട്: സെന്റ് ജോസഫ്സ് തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും 16 മുതല്‍ 27 വരെ ആഘോഷിക്കും. 16 മുതല്‍ 18 വരെ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനം നടത്തും. വൈകുന്നേരം ആറുമുതല്‍ രാത്രി ഒൻപതുവരെയാണ് ധ്യാനം. 16 മുതല്‍ 18 വരെ രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, ആറിന് കുടുംബ നവീകരണ ധ്യാനം.
19നു 5.30നു വിശുദ്ധ കുര്‍ബാന, നൊവേന, ഏഴിനും 9.30നും വിശുദ്ധ കുര്‍ബാന, കുട്ടികള്‍ക്കുള്ള ധ്യാനം. നയിക്കുന്നത് ഫാ. മാത്യു ചേന്നാട്ട്. 11.15നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന, നൊവേന. 20നു രാവിലെ ആറിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം പന്തല്‍ പ്രദക്ഷിണം വാര്‍ഡുകളിലേക്ക്. 21നു രാവിലെ ആറിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം പന്തല്‍ പ്രദക്ഷിണം വാര്‍ഡുകളിലേക്ക്. 22നു രാവിലെ ആറിനും വൈകുന്നേരം നാലിനും അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന. 23നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന. 7.15നു കഴുന്ന് വീടുകളിലേക്ക്, 3.30നു കൃതഞ്ജതാബലി. അഞ്ചിനു പാലാ ഹോം പ്രോജക്ടിന്റെ സഹകരണത്തോടെ പണികഴിപ്പിച്ച നാലു ഭവനങ്ങളുടെ വെഞ്ചരിപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
24നു രാവിലെ ആറിനു വിശുദ്ധ കുര്‍ബാന, നൊവേന. 4.45നു കഴുന്നുപ്രദക്ഷിണസംഗമം, 4.50നു പ്രദക്ഷിണം. 5.45നു കൊടിയേറ്റ് - വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍, 5.50ന് സമൂഹബലി, ഏഴിനു സ്നേഹവിരുന്ന്, 7.15ന് മെഗാ ഷോ. 25നു രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന. 6.30ന് ആകാശവിസ്മയം.
26ന് 5.30നു വിശുദ്ധ കുര്‍ബാന, 6.45ന് തിരുസ്വരൂപ പ്രതിഷ്ഠ, ഏഴിനും പത്തിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് തിരുനാള്‍ കുര്‍ബാന - ഫാ. ബാസ്റ്റിന് മംഗലത്തില്‍. 5.45നു പ്രദക്ഷിണം, 6.45ന് ലദീഞ്ഞ് - ഫാ. സെബിന് കോലത്ത്, 7.40ന് സമാപന ആശീര്‍വാദം - ഫാ. ജോസഫ് കാപ്പിലിപറമ്പില്‍, എട്ടിന് നാടകം. 27ന് 6.30നു വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
ചോലത്തടം പള്ളിയിൽ
ചോലത്തടം: ചോലത്തടം പള്ളിയിൽ മർത്ത്മറിയത്തിന്റെയും വിശുദ്ധ അന്തോനീസിന്റെയും തിരുനാൾ 17 മുതൽ 19 വരെ ആഘോഷിക്കും.17നു വൈകുന്നേരം 4.15നു കൊടിയേറ്റ്, 4.30ന് വിശുദ്ധ കുർബാന, 6.30ന് നസ്രാണി മാപ്പിള സമുദായ സമ്മേളനം. യൂഹാനോൻ മാർ ദിയസ്കോറസ് ഉദ്ഘാടനം ചെയ്യും. ഷെവ. വി.സി. സെബാസ്റ്റ്യൻ വിഷയാവതരണം നടത്തും. ഡോ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തും. രാത്രി 8.30നു സ്നേഹവിരുന്ന്. 18നു വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന - ഫാ.ജോസഫ് തെരുവിൽ. ഫാ. ഷിന്റോ വടയാറ്റ്, ഫാ. ജോർജ് തെരുവിൽ എന്നിവർ സഹകാർമികത്വം വഹിക്കും. 6.45ന് പൂർവികാനുസ്മരണം, സെമിത്തേരി സന്ദർശനം, 7.15നു വാഹന വെഞ്ചിരിപ്പ്. 19നു രാവിലെ ഏഴിന് വിശുദ്ധ കുർബാന. മൂന്നിന് വിവിധ സ്ഥലങ്ങളിൽനിന്നു പ്രദക്ഷിണം. നാലിന് ദേശ പ്രദക്ഷിണസംഗമം. 4.30ന് വിശുദ്ധ കുർബാന - ഫാ. അമൽ മാക്കിയിൽ. ആറിന് പ്രദക്ഷിണം. പ്രസംഗം - ഫാ. ജോസഫ് പുത്തൻപുര. രാത്രി എട്ടിന് ഗാനമേള.
കൂടല്ലൂര്‍ പള്ളിയില്‍
കൂടല്ലൂര്‍: സെന്റ് ജോസഫ്സ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ വിവാഹത്തിരുനാള്‍ 16 മുതല്‍ 26 വരെ ആഘോഷിക്കും. തിരുനാളിനൊരുക്കമായ നൊവേന 16ന് ആരംഭിക്കും.16 മുതല്‍ 22 വരെ രാവിലെ 5.20നും വൈകുന്നേരം 5.20നും വിശുദ്ധ കുര്‍ബാന, നൊവേന. 23നു രാവിലെ 5.20നും വൈകുന്നേരം 5.20നും വിശുദ്ധ കുര്‍ബാന, നൊവേന, 6.30ന് സെമിത്തേരി സന്ദര്‍ശനം. 24നു രാവിലെ 5.20നും വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, 5.20ന് വിശുദ്ധ കുര്‍ബാന, രാത്രി ഏഴിന് ഗാനമേള. 25നു രാവിലെ 5.30നും വൈകുന്നേരം 4.45 നും വിശുദ്ധ കുര്‍ബാന. ആറിന് പ്രദക്ഷിണം, രാത്രി എട്ടിന് പ്രദക്ഷിണ സംഗമം. പ്രധാന തിരുനാള്‍ ദിനമായ 26നു രാവിലെ 5.30നും വൈകുന്നേരം 4.45 നും വിശുദ്ധ കുര്‍ബാന. 6.45ന് പ്രദക്ഷിണം. രാത്രി 8.45ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ.
പൈങ്ങുളം പള്ളിയില്‍
പൈങ്ങുളം: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 17 മുതല്‍ 19 വരെ ആഘോഷിക്കും.16നു വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് മുതിര്‍ന്നവരെ അദരിക്കല്‍. 17നു 4.30ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.18നു വൈകുന്നേരം 4.45ന് വാഹനവെഞ്ചരിപ്പ്, 5.15ന് വിശുദ്ധ കുര്‍ബാന, 6.30ന് ജപമാല പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 19നു രാവിലെ 6.30നും 9.30നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, 5.30ന് തിരുനാള്‍ പ്രദക്ഷിണം, 7.45ന് കൊടിയിറക്ക്.