സെന്റ് അലോഷ്യസ് സ്കൂൾ : ഹയർ സെക്കൻഡറി രജതജൂബിലി ആഘോഷങ്ങൾ ഇന്ന് സമാപിക്കും
1495175
Tuesday, January 14, 2025 6:48 AM IST
അതിരമ്പുഴ: സെന്റ് അലോഷ്യസ് സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഇന്ന് സമാപിക്കും. രാവിലെ 10ന് സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കുന്ന ജൂബിലി സമ്മേളനം ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണവും മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ അനുഗ്രഹ പ്രഭാഷണവും മുൻ മാനേജർ ഫാ. സിറിയക് കോട്ടയിൽ അനുസ്മരണ പ്രഭാഷണവും നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, മുൻ എംപി തോമസ് ചാഴികാടൻ, മുൻ എംഎൽഎ സുരേഷ് കുറുപ്പ് , റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വിജി പി.എൻ., സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ കമ്മീഷണർ റോയി പി. മാത്യു, സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ,
ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ്, പഞ്ചായത്ത് മെംബറും അധ്യാപകനുമായ ജോഷി ഇലഞ്ഞിയിൽ, ഷാജി പുല്ലുകാലാ, സന്തോഷ് കുര്യൻ, എം.എം. സെബാസ്റ്റ്യൻ, ഇസ ജോണി, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ റോജി സി.സി. എന്നിവർ പ്രസംഗിക്കും. സ്പോൺസർമാരെയും വിശിഷ്ട വ്യക്തികളെയും യോഗത്തിൽ ആദരിക്കും.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടന്നു വരികയായിരുന്നു. ജൂബിലി സ്മാരകമായി ആധുനിക നിലവാരത്തിലുള്ള ലൈബ്രറിയും ഡിജിറ്റൽ സ്പേസും, ജൂബിലി സ്മാരക കവാടം, ജൂബിലി സ്മാരക ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനം നടത്തി. ഹയർ സെക്കൻഡറി സ്കൂളിലെ ഒരു കുട്ടിക്കായുള്ള ഭവന നിർമാണം പുരോഗമിക്കുന്നു.
ജൂബിലി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനവും അലുമ്നി മീറ്റും നടത്തി
ജൂബിലി സ്മാരകമായി നിർമിച്ച ഓഡിറ്റോറിയം ചൈത്രത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്നലെ നടത്തി. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സ്ഥാപക മാനേജർ ഫാ. ആന്റണി പോരൂക്കര വെഞ്ചരിപ്പ് നിർവഹിച്ചു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പ്രിൻസിപ്പൽ ബിനു ജോൺ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, റവ.ഡോ. നോബി സേവ്യർ മാനാട്ട്, പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് കുര്യൻ, പിടിഎ പ്രസിഡൻ്റ് സന്തോഷ് കുര്യൻ, ജൂബിലി കമ്മിറ്റി കൺവീനർ റോജി സിസി. എന്നിവർ പ്രസംഗിച്ചു.
മാനാട്ട് രാജപ്പന്റെയും മേരിക്കുട്ടിയുടെയും സ്മരണക്കായി മക്കളായ ബോബി സേവ്യർ, റോബി സേവ്യർ, റവ.ഡോ. നോബി സേവ്യർ എന്നിവരാണ് ഓഡിറ്റോറിയം സമർപ്പിച്ചത്.
വിദ്യാർഥി, അധ്യാപക- അനധ്യാപക, അഭ്യുദയകാംക്ഷി സമ്മേളനം മുൻ മാനേജരും കുടമാളൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. മാണി പുതിയിടം ഉദ്ഘാടനം ചെയ്തു.
സ്ഥാപക മാനേജർ ഫാ. ആന്റണി പോരൂക്കരയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ ബലിയിൽ പൂർവ വിദ്യാർഥികളായ വൈദികർ സഹകാർമികരായിരുന്നു. മുൻ പ്രിൻസിപ്പൽമാർ, പൂർവാധ്യാപക-അനധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.