ചൈതന്യ കാര്‍ഷികമേള: ലോഗോ പ്രകാശനം ചെയ്തു
1495322
Wednesday, January 15, 2025 5:50 AM IST
കോട്ടയം: ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ പ്രകാശനം മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിച്ചു. ഫെബ്രുവരി രണ്ടുമുതല്‍ ഒന്പതുവരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മേള.
നാടന്‍ പശുക്കളുടെ പ്രദര്‍ശനം, സ്റ്റാച്ച്യു പാര്‍ക്ക്, വിള പ്രദര്‍ശനം എന്നിവയുണ്ടായിരിക്കും. കര്‍ഷക കുടുംബ പുരസ്കാര സമര്‍പ്പണം, കലാസന്ധ്യകള്‍, നാടകരാവുകള്‍, നാടന്‍പാട്ട്, സാമൂഹ്യ, കാരുണ്യശ്രേഷ്ഠാ പുരസ്കാര സര്‍പ്പണം, അമ്യൂസ്മെന്റ് പാര്‍ക്ക്, ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണം, കര്‍ഷക സംഗമം, പെറ്റ് ഷോ, വിപണന സ്റ്റാളുകള്‍, കാര്‍ഷിക കലാമത്സരങ്ങള്‍, പുരാവസ്തു പ്രദര്‍ശനം, സെമിനാര്‍ തുടങ്ങിയവയും സംഘടിപ്പിക്കും. ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പിആര്‍ഒ സിജോ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.