വി.എം. പോള്‍ അനുസ്മരണം ഇന്ന്
1495193
Tuesday, January 14, 2025 6:58 AM IST
കടുത്തുരുത്തി: കോണ്‍ഗ്രസ് കോട്ടയം മുന്‍ ജില്ലാ സെക്രട്ടറിയും കടുത്തുരുത്തി കോണ്‍ഗ്രസ് ബ്ലോക്ക് മുന്‍ പ്രസിഡന്റും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കടുത്തുരുത്തി ഹൗസിംഗ് കോപ്പറേറ്റിവ് സൊസൈറ്റി മുന്‍ ചെയര്‍മാനുമായ വി.എം. പോളിന്റെ അഞ്ചാമത് ചരമവാര്‍ഷിക അനുസ്മരണവും ഫോട്ടോ അനാഛാദനവും ഇന്ന് കടുത്തുരുത്തിയില്‍ നടക്കും.
കടപ്പുരാന്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4.30 ന് തുടങ്ങുന്ന യോഗത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഫോട്ടോ അനാഛാദനവും ഡിസിസി മുന്‍ പ്രസിഡന്റ് ടോമി കല്ലാനി അനുസ്മരണ പ്രഭാഷണവും നടത്തും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, കെപിസിസി, ഡിസിസി നേതാക്കള്‍ പങ്കെടുക്കും.