ഗുരുദേവ കൃതികളുടെ ആലാപനം നടത്തി
1495192
Tuesday, January 14, 2025 6:58 AM IST
ടിവിപുരം: ടിവിപുരം പള്ളിപ്രത്തുശേരി പഴുതുവള്ളിൽ എസ് എൻഡിപി ശാഖാ യോഗത്തിന്റെ കീഴിലുള്ള ഗുരുകുലം പഠന കളരിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു കൃതികളുടെ ആലാപനം നടത്തി.
പഴുതുവള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് 90 കുട്ടികൾ ക്ഷേത്രാങ്കണത്തിൽ ഗുരുദേവ കൃതികൾ ആലപിച്ചത്.
കോ-ഓർഡിനേറ്റർമാരായ ദീപ സാബു മൂത്തേടത്ത്, ഗിരികൊച്ചു നാവള്ളിൽ, പള്ളിപ്രത്തുശേരി എസ്എൻഡിപി ശാഖാ യോഗം പ്രസിഡന്റ് സത്യൻ രാഘവൻ, സെക്രട്ടറി വി.ആർ. അഖിൽ, വൈസ് പ്രസിഡന്റ് മനോജ് പൂത്തേത്ത്, സുജിത്ത് വേലംപറമ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗുരുകുലം പഠന കളരി നടത്തുന്നത്.