പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്
1495313
Wednesday, January 15, 2025 5:50 AM IST
എലിക്കുളം: പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. എലിക്കുളം-കാഞ്ഞിരപ്പള്ളി റോഡിൽ കോണേപ്പീടികയിൽ നടന്ന അപകടത്തിൽ വഞ്ചിമല കരിമലക്കുന്നേൽ രാരിച്ചൻ സെബാസ്റ്റ്യനാണ് (42) പരിക്കേറ്റത്. റോഡിൽ കൂടി നടന്നുപോകുകയായിരുന്ന ഇദ്ദേഹത്തെ പിന്നിൽനിന്ന് നിയന്ത്രണംവിട്ട് ദിശതെറ്റി എത്തിയ വാൻ ഇടിക്കുകയായിരുന്നു. റോഡരികിലെ മതിലിൽ ഇടിച്ചാണ് വാഹനം നിന്നത്.