മയക്കുമരുന്നിന് എതിരേ അകലക്കുന്നം പഞ്ചായത്ത്
1495177
Tuesday, January 14, 2025 6:48 AM IST
കാഞ്ഞിരമറ്റം: അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്കൂൾ കുട്ടികൾക്കുള്ള ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഉദ്ഘാടനം കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ നിർവഹിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീലത ജയൻ, പ്രഥമാധ്യാപകൻ റെജി സെബാസ്റ്റ്യൻ, സിജു സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. പാമ്പാടി എക്സൈസ് സിവിൽ ഓഫീസർമാരായ നിബിൻ നെൽസൺ, എ.പി. അർജുൻ എന്നിവർ ക്ലാസ് എടുത്തു.