എസ്ബി കോളജില്‍ പി.ടി. ചാക്കോ സ്മാരക ഡിബേറ്റ് മത്സരം
1495460
Wednesday, January 15, 2025 7:24 AM IST
ചങ്ങനാശേരി: എസ്ബി കോളജ് മലയാളവിഭാഗത്തിന്റെയും മലയാളം ഡിബേറ്റ് ക്ലബ്ബിന്റെയും കോളജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ കോളജിലെ പൂര്‍വവിദ്യാര്‍ഥിയും കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ അനുസ്മരണവും കോളജ് വിദ്യാര്‍ഥികള്‍ക്കായി അഖില കേരളാടിസ്ഥാനത്തില്‍ ഡിബേറ്റ് മത്സരവും സംഘടിപ്പിച്ചു.
മോണ്‍. കല്ലറയ്ക്കല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്, മലയാളവകുപ്പ് അധ്യക്ഷന്‍ ഡോ. ജോസഫ് സ്കറിയ, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ജെസ്വിന് ജോസഫ്, ഡോ.ഷിനു വര്‍ക്കി, പ്രഫ.പി. ജെ. തോമസ്, അല്‍ഫോന്‍സ ജറാള്‍ഡ്, എലൈന്‍ മറിയം മാത്യു, ടോംസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിബേറ്റ് മത്സരത്തില്‍ ആലുവ യുസി കോളജിലെ അന്ന ഡൊമിനിക്, കെ.എം. ഷറഫുന്നീസ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും പാലാ സെന്റ് തോമസ് കോളജിലെ കൗമുദി കളരിക്കണ്ടി, ദര്ശന് ജോര്‍ജ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.